Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V. M. Sudheeran

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ്യാ​ജ പ്ര​ചാ​ര​ണം; വി.​എം സു​ധീ​ര​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ച് ത​ന്‍റെ പേ​രി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ പ്ര​സ്താ​വ​ന​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം സു​ധീ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്. തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍ പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ‌

വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കേ​ര​ള പോ​ലീ​സ് ആ​ക്ട്, ബി​എ​ന്‍​എ​സ് എ​ന്നി​വ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് സൈ​ബ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ല. കേ​ര​ള​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​ണ്‍​മാ​ന്‍​ഷോ പ്ര​ക​ട​നം കൂ​ടു​ത​ല്‍ നീ​ണ്ടു​പോ​കി​ല്ല,' എ​ന്ന് സു​ധീ​ര​ന്‍ പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു പ്ര​ച​ര​ണം.

പാ​ല​ക്കാ​ട് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​പ​ത്മ​ഗി​രീ​ശ​ൻ ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് വി.​എം.​സു​ധീ​ര​ൻ നി​യ​മ​ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മു​ഹ​മ്മ​ദ് ഖ​ലീ​ൽ എ​ന്ന വ്യ​ക്തി​യു​ടെ ഫേ​സ്‌​ബു​ക്ക് പോ​സ്റ്റ് വ​ഴി​യാ​ണ് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി.

Latest News

Corehub Up